photos

സ്ക്കൂളില്‍ നടന്ന വിവിധ പ്രനര്‍‍ത്തനങ്ങളുടെ ചിത്രങ്ങള്‍ക്ക് PHOTOS പേജ് സന്ദര്‍ശിക്കുക

Tuesday 11 September 2018

കല്ലുംകൂട്ടം സ്കൂൾ ബസ് നിരത്തിലിറക്കി ..



    ബെവിഞ്ച: കല്ലുംകൂട്ടം ഗവ. എൽ.പി സ്കൂളിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച സ്കൂൾ ബസ് എൻ എ നെല്ലിക്കുന്ന് ഫ്ലാഗ് ഓഫ്‌ ചെയ്ത്കൊണ്ട് നിരത്തിൽ ഇറക്കി . തുടർന്ന് സ്വയം ഓടിച്ച് ആദ്യയാത്ര ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡൻറ് മഹമൂദ് കടവത്ത് അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷാഹിദ മുഹമ്മദ്കുഞ്ഞി, എം. അബൂബക്കർ , താഹിറ മുഹമ്മദ്‌കുഞ്ഞി, എ അഹമ്മദ്കുഞ്ഞി എന്നിവർ സംസാരിച്ചു . ഹെഡ്മാസ്റ്റർ കുഞ്ഞിക്കണ്ണൻ കരിച്ചേരി സ്വാഗതവും സയ്യദ് താഹ നന്ദിയും പറഞ്ഞു.